മലയാളം (ഇന്ത്യ)
2019
4,897 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 7/12/2019
പ്രിയ മക്കളെ, ഞാൻ നിങ്ങളുടെ മാതാവാണ്, ഞാൻ സ്വർഗ്ഗത്തിൽ നിന്നു വന്നത് നിങ്ങളെ ആത്മാർത്ഥമായ മാനസാന്തരത്തിലേക്ക് ക്ഷണിക്കാനാണ്. നിങ്ങൾ നിങ്ങളുടെ കൈകൾ കൂട്ടിക്കെട്ടരുത്. നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, നാളെയ്ക്കായി നിങ്ങൾ മാറ്റിവെക്കരുത്. നിങ്ങളുടെയുള്ളിലെ വിശ്വാസത്തിന്റെ തിരിനാളം ജ്വലിച്ചുകൊണ്ടിരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്. തങ്ങളുടെതന്നെ കരങ്ങളാൽ നിർമ്മിതമായ തകർച്ചയുടെ പടുകുഴിയിലേക്ക് മനുഷ്യകുലം നീങ്ങിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഒരേയൊരു യഥാർത്ഥ രക്ഷകനിലേക്ക് നിങ്ങൾ തിരിയുവിൻ. നിങ്ങൾ ലോകത്താണെങ്കിലും ലോകത്തിന്റേതല്ല. നിങ്ങൾ നിങ്ങളുടെ മുട്ടു കുത്തി പ്രാർത്ഥിക്കുക. ഗുരുതരമായൊരു ആത്മീയ സംഘർഷത്തിലേക്കാണ് നിങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്, പ്രാർത്ഥനയുടെ ശക്തിയാൽ മാത്രമെ നിങ്ങൾക്ക് വരാൻ പോകുന്ന പരീക്ഷണങ്ങളുടെ ഭാരം വഹിക്കാനാകുകയുള്ളൂ. നിങ്ങൾ സുവിശേഷത്തിലും, ദിവ്യകാരുണ്യത്തിലും (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ. നിങ്ങൾ ഒരിക്കലും മറക്കരുത്: എല്ലാ കാര്യത്തിലും ദൈവത്തിനാകണം ഒന്നാം സ്ഥാനം. നിങ്ങൾ സത്യത്തിൽ നിന്നും അകലരുത്. നിങ്ങൾ ഭയപ്പെടാതെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,896 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 4/12/2019
പ്രിയ മക്കളെ, കുരിശിനു മുമ്പിൽ നിന്നും നിങ്ങൾ വളരെ അധികം പ്രാർത്ഥിക്കുക. സഭയുടെ ഹൃദയാന്തരഭാഗത്ത്, വിശ്വാസത്തിലെ കുറവുമൂലമുള്ള അന്ധകാരം, വലുതായിരിക്കും. യൂദാസിന്റെതുപോലുള്ള ധൈര്യം പലർക്കും ഉണ്ടാകുകയും, എന്റെ പാവപ്പെട്ട ധാരാളം മക്കളെ മലിനമാക്കുകയും ചെയ്യും. സുവിശേഷത്തിന്റെ സത്യം നിങ്ങൾ പ്രഘോഷിക്കുവിൻ. നിങ്ങൾ എന്റെ ഈശോയുടെ സഭയുടെ യഥാർത്ഥ പ്രബോധനങ്ങളുടെ പഠനങ്ങളെ പ്രതിരോധിക്കുവിൻ. സത്യത്തെ സ്നേഹിക്കുന്നവരെ സാത്താന് മറികടക്കാൻ കഴിയില്ല. ദൈവം നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന കർത്തവ്യത്തിൽ നിങ്ങളുടെ മികച്ച സേവനം നിങ്ങൾ കാഴ്ചവെക്കുവിൻ. നിങ്ങൾ പിന്തിരിയരുത്. കുരിശില്ലാതെ വിജയമില്ല. ഞാൻ നിങ്ങൾക്കു കാണിച്ചു തന്ന പാതയിലൂടെ മുന്നോട്ടു പോകുക. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
4,895 – സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയിൽ നിന്നുള്ള സന്ദേശം, ലഭിച്ചത് 3/12/2019
പ്രിയ മക്കളെ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, ഞാൻ സ്വർഗ്ഗത്തിൽനിന്നും വന്നത് നിങ്ങളെ ആത്മാർത്ഥമായ മാനസാന്തരത്തിലേക്ക് ക്ഷണിക്കുവാനാണ്. നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുകയും, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവീകപദ്ധതി അംഗീകരിക്കുകയും ചെയ്യുവിൻ. നിങ്ങൾ നിങ്ങളുടെ കരങ്ങൾ എനിക്കു തരിക, ഞാൻ നിങ്ങളെ എന്റെ മകൻ ഈശോയിലേക്ക് നയിക്കാം. നിങ്ങൾ നിങ്ങളുടെ കരങ്ങൾ കൂട്ടിക്കെട്ടരുത്. ദൈവം തിടുക്കത്തിലാണ്. നിങ്ങൾ പ്രാർത്ഥനയിലും, ദിവ്യകാരുണ്യത്തിലും (പരിശുദ്ധ കുർബാന) ശക്തി കണ്ടെത്തുവിൻ. നിങ്ങൾക്കുള്ള മോക്ഷം നിരസിക്കരുത്. എന്റെ ഈശോ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു. എന്റെ ഈശോയുടെ സഭ കാൽവരിയിലേക്കുള്ള പാതയിലാണ്. സത്യം കാക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട ധാരാളം പേർ പിൻവാങ്ങിയിരിക്കുന്നു, എങ്കിലും നിങ്ങൾ, ദൈവത്തിൽ നിന്നുള്ളവരായവർ, നിങ്ങൾ ഭയരഹിതരായിരിക്കുകയും, നിങ്ങളുടെ വിശ്വാസത്തിന് നിങ്ങൾ സാക്ഷ്യം വഹിക്കുകയും ചെയ്യുവിൻ. ദൈവത്തിന്റെ ഭവനത്തിൽ ഭയാനകമായ സംഭവങ്ങൾ നിങ്ങൾ ഇനിയും കാണും. നിങ്ങൾ നിങ്ങളുടെ മുട്ടുകുത്തി പ്രാർത്ഥിക്കുക. നിങ്ങൾക്കുള്ള സംഭവിക്കാനിരിക്കുന്നവയെ ഓർത്ത് ഞാൻ വേദനയനുഭവിക്കുകയാണ്. സത്യത്തിൽ നിന്നും നിങ്ങൾ അകന്നു പോകരുത്. ഇന്നേ ദിവസം പരമപരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് അയക്കുന്ന (നൽകുന്ന) സന്ദേശം ഇതാണ്. ഒരിക്കൽ കൂടി നിങ്ങളോടൊത്ത് ചേരാൻ എന്നെ അനുവദിച്ചതിനു നന്ദി. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ഞാൻ നിങ്ങളെ ആശീർവ്വദിക്കുന്നു. ആമേൻ. സമാധാനത്തിൽ ആയിരിക്കുക.
Torne-se Sócio Contribuinte
Clique aqui